നോട്ട് നിരോധത്തിന് ശേഷം കെഎസ്ആര്‍ടിസിക്ക് മൂന്ന് കോടി നഷ്ടം
കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശരാശരി 65 ലക്ഷം വീതം വരുമാനത്തില്‍ കുറവുണ്ടായി
നോട്ട് നിരോധം നിലവില്‍ വന്നതിന് ശേഷം കെഎസ്ആര്‍ടിസിക്ക് മൂന്ന് കോടി രൂപയോളം നഷ്ടമുണ്ടായി. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍
ശരാശരി 65 ലക്ഷം വീതം വരുമാനത്തില്‍ കുറവുണ്ടായി. വെള്ളിയാഴ്ച മാത്രം ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ശരാശരി 5 കോടി 20 ലക്ഷമാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ. നോട്ട് നിരോധം നിലവിൽ വന്ന 9, 10 തിയതികളിൽ ശരാശരി 65 ലക്ഷം വീതമാണ് കളക്ഷനിൽ കുറവ്. വെള്ളിയാഴ്ച ഇത് ഒന്നേകാൽ കോടിയായി. പിറ്റേന്ന് രണ്ടാം ശനിയാഴ്ച്ചയായതിനാൽ സാധാരണ നിലയിൽ കൂടുതൽ പേർ വെള്ളിയാഴ്ച കെഎസ്ആര്‍ടിസിയെ ആശ്രയിക്കുമായിരുന്നു.
അസാധുവാക്കിയ 500, 1000 നോട്ടുകൾ സ്വീകരിക്കരുതെന്ന് പത്താം തീയതി ഉത്തരവിറക്കിയതും വിനയായി. വെള്ളിയാഴ്ച 10 മണിയോടെ ഉത്തരവ് പിൻവലിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിൽ തന്നെ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് നോട്ട് നിരോധം ഇരട്ടി പ്രഹരമായിരിക്കുകയാണ്. 2000ന് ചില്ലറ നൽകാനുള്ള പ്രയാസം വേറെ.