വിദ്യാര്‍ത്ഥികൾ തമ്മിലെ തർക്കം; സ്റ്റേഷനിൽ വിളിച്ചുവരുത്തി എഎസ്ഐയുടെ നേതൃത്വത്തിൽ മർദ്ദനം
സ്കൂളിൽ വിദ്യാര്‍ത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പേരിൽ വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എ.എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മകനുമായി തർക്കമുണ്ടാക്കിയതിന്‍റെ പേരിലാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ..
സ്കൂളിൽ വിദ്യാര്‍ത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പേരിൽ വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എ.എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മകനുമായി തർക്കമുണ്ടാക്കിയതിന്‍റെ പേരിലാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പിതാവായ എ.എസ്.ഐ സ്റ്റേഷനിൽ കൊണ്ടുവന്ന് തല്ലിയതെന്ന് ആരോപണം. വിദ്യാർത്ഥികളെ മർദ്ദിച്ച എ.എസ്.ഐ സിയാദിനെ അന്വേഷണവിധേയമായി എ.ആർ ക്യാംപിലേക്ക് സ്ഥലം മാറ്റി.
കായംകുളം എം.എസ്.എം ഹയർസെക്കന്‍ഡറി സ്കൂളിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സിയാദിന്‍റെ മകനും മർദ്ദനേറ്റിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടർന്ന് മൂന്നു വിദ്യാർത്ഥികളെ എ.എസ്.ഐ സിയാദിന്‍റെ നേതൃത്വത്തിൽ കായംകുളം സ്റ്റേഷനിൽ എത്തിച്ചു. സിയാദിന്‍റെ നേതൃത്വത്തിൽ മൂന്ന് വിദ്യാർത്ഥികളേയും മർദ്ദിച്ചു എന്നാണ് ആരോപണം. സ്റ്റേഷൻ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മർദ്ദനമേറ്റ വിദ്യാർത്ഥികളെ പിന്നീട് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മര്‍ദ്ദനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികള്‍ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
സംഭവത്തെ വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കായംകുളം ഡി.വൈ.എസ്.പിയെ ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രൻ നിയോഗിച്ചു. ഡി.വൈ.എസ്.പിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിയാദിനെ ആലപ്പുഴ എ.ആർ ക്യാപിലേക്ക് അന്വേഷണവിധേയമായി സ്ഥലം മാറ്റി. മർദ്ദനത്തിൽ ഉൾപ്പെട്ട മറ്റ് പൊലീസുകാരെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനം ജില്ലാപൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഇവർക്കെതിരെയുള്ള നടപടി കൈക്കൊള്ളാനാണ് ജില്ലാപൊലീസ് മേധാവിയുടെ തീരുമാനം.