ഗൗരിനേഘ കേസിന്റെ കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കകം

Update: 2018-06-05 02:30 GMT
ഗൗരിനേഘ കേസിന്റെ കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കകം
Advertising

സിന്ധു, ക്രസന്റ് എന്നീ അധ്യാപകമാരുടെ മാനസിക പീഡനം മൂലം കുട്ടി ആത്മഹത്യ ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.  എന്നാല്‍ അഞ്ച് മാസത്തിനിപ്പുറവും പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയില്ല.

ഗൗരിനേഘ കേസിന്റെ കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കും. രണ്ട് അദ്ധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ എ ശ്രീനിവാസന്‍ അറിയിച്ചു.

Full View

കഴിഞ്ഞ ഒക്ടോബര്‍ 20 പതിനാണ് കൊല്ലം ട്രിനിറ്റിലേസിയം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരിനേഘാ ദുരൂഹ സാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. 23 ന് ഗൌരി മരിച്ചു. ഗൗരിയുടെ ഇളയ സഹോദരി ക്ലാസ്സില്‍ സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്റെ വിരോധം മൂലം ഗൗരിയെ അദ്ധ്യാപികമാര്‍ മാനസ്സികമായി പീഡിപ്പിച്ചെന്നുമാണ് എഫ്‌ഐആര്‍. സിന്ധു, ക്രസന്റ് എന്നീ അധ്യാപകമാരുടെ മാനസിക പീഡനം മൂലം കുട്ടി ആത്മഹത്യ ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ അഞ്ച് മാസത്തിനിപ്പുറവും പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രസന്നന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചയ്ക്കകം കുറ്റപത്രം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

സ്‌കൂളില്‍ നടന്ന സംഭവമായതുകൊണ്ടു തന്നെ കുട്ടികളും അദ്ധ്യാപികമാരും ഗൗരിയുടെ രക്ഷിതാക്കളും ഏക സഹോദരിയും സാക്ഷിപട്ടികയില്‍ ഉണ്ടാവും. അദ്ധ്യാപികമാര്‍ കുട്ടിയെ മാനസികമായി പീഡിപിക്കുന്നതായി സംശയിക്കുന്ന സിസിടിവി ദൃശ്യങളും കുറ്റപത്രത്തില്‍ തെളിവുകളുടെ പട്ടികയില്‍ ഇടം നേടും.

Tags:    

Similar News