മകളായി അംഗീകരിക്കുന്നില്ല, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് 40കാരിയുടെ ഹരജി
അത്യപൂര്‍വ്വമായ ഈ കേസ് എന്തായാലും കുടുംബ കോടതി തള്ളിയിട്ടില്ല. മാതാപിതാക്കളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോടതി.
അപൂര്‍വ്വ ഹരജിയുമായി നാല്‍പതുകാരി എറണാകുളം കുടുംബകോടതിയില്‍. മാതാപിതാക്കള്‍ തന്നെ മകളായി അംഗീകരിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് കോട്ടയം സ്വദേശിനിയായ റൂബിയുടെ ആവശ്യം. ജനനസര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് തുടങ്ങി എല്ലാ രേഖകളിലും മാതാപിതാക്കളുടെ പേര് ചേര്‍ത്തിട്ടും തന്നെ മകളായി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
കുടുംബക്കാരും നാട്ടുകാരും തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം മാതാപിതാക്കള്‍ 40 വര്‍ഷമായി തന്നെ തള്ളിപറയുകയാണ്. മകളായി അംഗീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മാതാവ് തന്നെ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നാണ് റൂബി പറയുന്നത്.
അത്യപൂര്‍വ്വമായ ഈ കേസ് എന്തായാലും കുടുംബ കോടതി തള്ളിയിട്ടില്ല. മാതാപിതാക്കളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. അമേരിക്കയില്‍ താമസമാക്കിയ റൂബിയാകട്ടെ തന്നെ മാതാപിതാക്കള്‍ അംഗീകരിക്കും വരെ നിയമപോരാട്ടം തുടരാനാണ് ഉദ്ദേശം.