അറബി നാട്ടിലെ പച്ചക്കറികള്‍ നാട്ടില്‍ വിളയിച്ച് ഒരു പ്രവാസി
മൂന്നരയേക്കറില്‍ ഇപ്പോള്‍ കൃഷിയുണ്ട്.നാല് തൊഴിലാളികള്‍ക്ക് ജോലിയും നല്‍കി
22 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരികെ വന്നപ്പോള്‍ മേച്ചേരി സ്വദേശി ഇസ്മയില്‍ , അറബ് നാട്ടില്‍ നിന്ന് കുറച്ച് പച്ചക്കറികള്‍ കൂടി കൊണ്ടുവന്നു. കൂസ,കിയാര്‍,ഷമാമ് എന്നിവ കേരളത്തില്‍ വിളയിപ്പിക്കാനായിരുന്നു ശ്രമം. മൂന്നരയേക്കറില്‍ ഇപ്പോള്‍ കൃഷിയുണ്ട്.നാല് തൊഴിലാളികള്‍ക്ക് ജോലിയും നല്‍കി.
പ്രവാസ ജീവിതം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് കൃഷി ചെയ്ത് തുടങ്ങണമെന്ന് ആഗ്രഹിച്ചാണ് 22 വര്‍ഷം മുന്‍പേ ഇസ്മയില്‍ വിമാനം കയറിയത്. അന്ന് മനസിലുണ്ടായിരുന്നത് വാഴയും കക്കിരിയും വെണ്ടയും പയറുമെല്ലാം കൃഷി ചെയ്യണമെന്നാണ്.ആഗ്രഹം പോലെ അതക്കെ മണ്ണിലിറക്കി. കൂടെ ഗള്‍ഫില്‍ മാത്രം കാണാറുള്ള കൂസയും കിയാറും. അടുത്തവര്‍ഷം ഷമാമും കൃഷി ചെയ്യും.ഗള്‍ഫില്‍ പോളി ഹൌസുകളില്‍ സാധാരണകൃഷി ചെയ്യാറുള്ള കിയാര്‍ പാടത്താണ് ഇസ്മയില്‍ വിളയിച്ചത്. നാല് തൊഴിലാളികള്‍ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കാന്‍ പറ്റുന്ന വിവിധ രാജ്യങ്ങളിലെ പച്ചക്കറികള്‍ പരീക്ഷണടിസ്ഥാനത്തില്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇസ്മയില്‍.