കോട്ടയത്ത് മഴക്കെടുതി രൂക്ഷം
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ അയ്മനം, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ തുടരുന്നു. മിക്കയിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. നിരവധി കുടുംബങ്ങള്‍ സ്വന്തം വീടുകള്‍ വിട്ട് മാറി താമസിക്കുകയാണ്. പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ മേഖലകളിലെ ആളുകള്‍ക്കായി ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ അയ്മനം, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളം കയറിയതിനെ തുടര്‍ന്ന് 100 കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകളില്‍ നിന്നും മാറി താമസിക്കുന്നത്. ജല നിരപ്പ് ക്രമാതീതമായി ഉയരുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
അതേസമയം കോട്ടയം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടറും അറിയിച്ചു. വെള്ളം കെട്ടിനില്‍ക്കുന്നത് താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെയും ബാധിച്ചു. ജലസ്രോതസ്സുകളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ ശുദ്ധജലക്ഷാമവും രൂക്ഷമായി.