ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍ ദളിത് പീഡനത്തിന്റെ ഇരയെന്ന് ആക്ഷേപം

Update: 2018-06-18 05:46 GMT
Editor : Subin
ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍ ദളിത് പീഡനത്തിന്റെ ഇരയെന്ന് ആക്ഷേപം
Advertising

ആത്മഹത്യക്കുറിപ്പ് മരണ മൊഴിയായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

കായലില്‍ ചാടി ആത്മഹത്യ ചെയ്ത എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍ ദളിത് പീഡനത്തിന്റെ ഇരയാണെന്ന് ആക്ഷേപം. ലോക്കല്‍ കമ്മറ്റി, തന്നെ പുകച്ച് പുറത്ത് ചാടിക്കാനാണ് ശ്രമിച്ചിരുന്നതെന്ന് കൃഷ്ണന്‍ ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കൃഷ്ണന്റെ മരണം എളങ്കുന്നപ്പുഴയിലെ സിപിഎം നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Full View

ശക്തമായ വിഭാഗീയതയെ തുടര്‍ന്ന് വിഎസ് വിഭാഗം സിപിഐയിലേക്ക് കൂടുമാറിയപ്പോഴും വി.കെ കൃഷ്ണന്‍ സിപിഎമ്മിനൊപ്പം നിന്നു. കൃഷ്ണനെ പാര്‍ട്ടി മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ആത്മഹത്യക്കുറിപ്പ് മരണ മൊഴിയായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

വെമുലമാരെ സൃഷ്ടിക്കുന്ന പാര്‍ട്ടിയായി മാറിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വിഭാഗീയതക്ക് പുറമെ ദളിത് പീഡനം കൂടി ആരോപണമായി ഉയരുന്നതോടെ സിപിഎം പ്രാദേശിക നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News