കൊച്ചി മെട്രോ വാര്‍ഷികത്തില്‍ സമ്മിശ്ര പ്രതികരണവുമായി യാത്രക്കാര്‍

Update: 2018-06-18 07:00 GMT
Editor : Kuldeep Singh | Subin : Kuldeep Singh
കൊച്ചി മെട്രോ വാര്‍ഷികത്തില്‍ സമ്മിശ്ര പ്രതികരണവുമായി യാത്രക്കാര്‍
Advertising

ഉദ്ഘാടനത്തോടൊപ്പം പുറത്തുന്ന പ്രഖ്യാപനങ്ങളിലെ ഫെറി സര്‍വീസ് ഉള്‍പ്പെടെ നടപ്പിലായില്ലെങ്കിലും യാത്രയുടെ കാര്യത്തില്‍ സംതൃപ്തരാണെല്ലാവരും.

കൊച്ചി മെട്രോ യാഥാര്‍ഥ്യമായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണം ഉദ്ഘാടനത്തോടൊപ്പം പുറത്തുന്ന പ്രഖ്യാപനങ്ങളിലെ ഫെറി സര്‍വീസ് ഉള്‍പ്പെടെ നടപ്പിലായില്ലെങ്കിലും യാത്രയുടെ കാര്യത്തില്‍ സംതൃപ്തരാണെല്ലാവരും. ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെട്രോ സ്‌റ്റേഷനുകളെല്ലാം ദീപാലങ്കൃതമായി.

Full View

വിവിധ വര്‍ണങ്ങളിലുള്ള വൈദ്യുത ദീപങ്ങള്‍ കൊണ്ടാണ് സ്‌റ്റേഷനുകള്‍ അലങ്കരിച്ചിരിക്കുന്നത്. പ്രത്യേക ലൈറ്റിങ് സംവിധാനം വഴി മെട്രോയുടെ ലോഗോയും ഒന്നാം വാര്‍ഷികവുമെല്ലാം ഭിത്തികളില്‍ മിന്നിമായുന്നു. യാത്രക്കാരെ സംബന്ധിച്ചിടത്തോലം ഉത്സവഛായയാണ് മെട്രോസ്‌റ്റേഷനുകളിലുള്ളത്. ഒരു വര്‍ഷത്തെ യാത്ര പൂര്‍ത്തീകരിക്കുമ്പോള്‍ മെട്രോയുടെ കടന്നു വരവിനെക്കുറിച്ച് യാത്രക്കാര്‍ക്ക് പറയാനുള്ളത് ഇങ്ങനെ.

എന്നാല്‍ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. സ്‌റ്റേഷനിലിറങ്ങുന്ന യാത്രക്കാരിലധികവും ഇപ്പോഴും ഓട്ടോയും ബസു കാത്തിരിക്കേണ്ട ഗതികേടിലാണ്. പക്ഷെ ഗതാഗതക്കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന കൊച്ചിയിലെ യാത്രക്കാരെ സംബന്ധിച്ച് ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ സുഗമമായി യാത്ര ചെയ്യാം.

Tags:    

Writer - Kuldeep Singh

contributor

Editor - Kuldeep Singh

contributor

Subin - Kuldeep Singh

contributor

Similar News