രോഹിത് വെമുലയുടെ കുടുംബത്തിന് വീട് വാങ്ങാന്‍ പണം നല്‍കും; വഞ്ചിച്ചെന്ന പ്രചാരണം തെറ്റെന്ന് യൂത്ത് ലീഗ് 

രോഹിത് വെമുലയുടെ കുടുംബം കണ്ടെത്തുന്ന വീട് വാങ്ങുന്നതിനുള്ള മുഴുവന്‍ പണവും ലീഗ് നല്‍കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ 

Update: 2018-06-20 06:43 GMT
Advertising

രോഹിത് വെമുലയുടെ കുടുംബത്തെ വഞ്ചിച്ചതായുള്ള പ്രചാരണത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് രംഗത്ത്. രോഹിത് വെമുലയുടെ കുടുംബം കണ്ടെത്തുന്ന വീട് വാങ്ങുന്നതിനുള്ള മുഴുവന്‍ പണവും ലീഗ് നല്‍കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.

സ്വന്തമായി വീടില്ലാത്ത രോഹിത് വെമുലയുടെ കുടുംബത്തിന് വീട് വെക്കാന്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് യൂത്ത് ലീഗ് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി വീടിനായുള്ള അന്വേഷണം നടത്തി. വീട് വാങ്ങുന്നതിനായുള്ള അഡ്വാന്‍സായി രണ്ടര ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ രാധിക വെമുലക്ക് നല്‍കി. എന്നാല്‍ ക്ലറിക്കല്‍ തകരാറുമൂലം ഒരു ചെക്ക് മടങ്ങിയിരുന്നു. ഇതിന് പകരമായി രണ്ടര ലക്ഷം രൂപയുടെ മറ്റൊരു ചെക്ക് നല്‍കിയെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.

Full View

എന്നാല്‍ രോഹിത് വെമുലയുടെ കുടുംബത്തെ ലീഗ് വഞ്ചിച്ചു എന്ന പേരില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ സംഘ്പരിവാര്‍ സൃഷ്ടിയാണെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുലയും മാതാവ് രാധിക വെമുലയും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News