ഇരയുടെ മനസറിയാത്തവര്‍ക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ലെന്ന് ശൈലജ ടീച്ചര്‍

മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്തപ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്

Update: 2018-06-28 06:50 GMT
Advertising

അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ല.

പ്രതികരിക്കാൻ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ നാലുപേർക്കും എല്ലാ പിന്തുണയും അറിയിക്കുന്നു...

Tags:    

Similar News