കനത്ത മഴ; മലപ്പുറത്ത് രണ്ടര വയസുകാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു 

രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം; തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Update: 2018-07-11 14:06 GMT
Advertising

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ടരവയസ്സുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പലയിടങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തീരപ്രദേശത്തും മലയോരമേഖലയിലും താമസിക്കുന്നവരോട് ജാഗ്രതപാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് കൂരിക്കുണ്ടില്‍ രണ്ടര വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 692 പേരെ മാറ്റിപാര്‍പ്പിച്ചു. പുഴകളിലെയും തോടുകളിലയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. വ്യാപകമായ കൃഷിനാശവുമുണ്ടായി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ബാണാസുര സാഗറിലെയും കാരാപ്പുഴ ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നു.

ये भी पà¥�ें- മഴക്കെടുതി തുടരുന്നു; മണിപ്പൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 9 പേര്‍ മരിച്ചു

ഇടുക്കി മൂലമറ്റം വാഗമണ്‍ പാതയില്‍ ഇലപ്പള്ളി എടാട് ഉരുള്‍പൊട്ടലുണ്ടായി. ഗതാഗതം മുടങ്ങി. ശക്തമായ മഴയും തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 123.5 അടിയായി. ഇടുക്കി വയനാട് മലപ്പുറം ജില്ലകളിലും ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചേര്‍ത്തല, കാര്‍ത്തികപ്പളളി താലൂക്കുകളിലായി എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി 111 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. മലപ്പുറം എടക്കരിയിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

ചിറ്റൂര്‍ മേഖലയില്‍ 80 ഹെക്ടറോളം കൃഷിയിടം വെള്ളത്തിനടിയിലായി. എറണാകുളം ജില്ലയിലെ മലയോരമേഖലകള്‍ ഒറ്റപ്പെട്ടു. പൂയം കുട്ടിയിലെ മണികണ്ഠന്‍ ചാല ചപ്പാത്ത് നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ രണ്ട് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ആലുവ മണപ്പുറം വെള്ളത്തിനടിയിലാണ്. പുഴയില്‍ ഇറങ്ങുകയോ, വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുകയോ ചെയ്യരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Full View
Tags:    

Similar News