ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റികള്‍ പല സ്ഥാപനങ്ങളിലും ഇപ്പോഴും നിലവില്‍ വരുന്നില്ലെന്ന് വനിതാ കമ്മീഷന്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോഴും പാലിക്കുന്നില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ...
പല തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റികള്‍ നിലവിലില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. വനിതകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് തൃശൂര്‍ ജില്ലയില്‍ നിന്നാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോഴും പാലിക്കുന്നില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. തൃശൂരില്‍ വനിത കമ്മീഷന്റെ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു എം സി ജോസഫൈന്‍
ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലും സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നത് നിരാശ ജനകമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ പരാതികള്‍ കൂടി വരികയാണ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
തൃശൂരിലെ ഒരു പ്രമുഖ തുണിക്കടക്കെതിരായ പരാതിയില്‍ ഉടമയോട് ഹാജരാവാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉടമ ഹാജരായില്ല. ഉടമക്ക് പൊലീസ് മുഖാന്തിരം സമന്‍സ് നല്‍കി വിളിപ്പിക്കുമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.