മിശ്രഭോജനത്തിന്റെ ചരിത്രം നോവലാക്കിയ എഴുത്തുകാരന് അപ്രഖ്യാപിത വിലക്ക്

എറണാകുളം ഓച്ചംതുരുത്തിലെ എസ്.എന്‍.ഡി.പി പ്രാദേശിക നേതൃത്വത്തിന്റെതാണ് വിലക്ക്. താനുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രദേശവാസികളോട് രഹസ്യ നിര്‍ദേശം നല്കിയിരിക്കുകയാണെന്നാണ്

Update: 2018-07-25 06:00 GMT
Advertising

സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തിന്റെ ചരിത്രം നോവലാക്കിയ എഴുത്തുകാരന് അപ്രഖ്യാപിത വിലക്ക്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എം ആര്‍ അജയനാണ് പുലച്ചോന്മാര്‍ എന്ന നോവലെഴുതിയതിനെ തുടര്‍ന്ന് വിലക്ക് നേരിടുന്നത്. എറണാകുളം ഓച്ചംതുരുത്തിലെ എസ്.എന്‍.ഡി.പി പ്രാദേശിക നേതൃത്വത്തിന്റെതാണ് വിലക്ക്. താനുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രദേശവാസികളോട് രഹസ്യ നിര്‍ദേശം നല്കിയിരിക്കുകയാണെന്നാണ് അജയന്‍ പറയുന്നത്.

സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തില്‍ പങ്കെടുത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ഇവരെ പുലച്ചോന്മാര്‍ എന്ന് വിളിക്കുകയും ചെയ്തു. ഈ ചരിത്ര സംഭവമാണ് എം ആര്‍ അജയന്‍ തന്റെ നോവലിലൂടെ വരച്ച് കാട്ടിയത്. നോവല്‍ പുസ്തകരൂപത്തിലായതോടെ പ്രാദേശികമായി എതിര്‍പ്പും നേരിടേണ്ടി വന്നുവെന്നാണ് അജയന്‍ പറയുന്നത്. ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് വലിയ എതിര്‍പ്പുകള്‍ തനിക്ക് നേരിടേണ്ടിവന്നുവെന്നും അജയന്‍ പറയുന്നു.

Full View

നോവല്‍ പ്രസിദ്ധീകരിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും മീശ നോവല്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് അജയന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറായത്.

Full View
Tags:    

Similar News