അതീവ ദുഷ്കരമായിരുന്നു കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍
മഴയും മലവെള്ളത്തിന്റെ ഒഴുക്കും ശക്തമായിരുന്ന സമയത്തു പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുണ്ട്.
സമീപകാലത്ത് കുട്ടനാട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിക്കിടെ ദുരിതാശ്വാസ പ്രവർത്തനം പോലും അതീവ ദുഷ്കരമാണ്. എന്നാൽ മഴയും മലവെള്ളത്തിന്റെ ഒഴുക്കും ശക്തമായിരുന്ന സമയത്തു പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുണ്ട്. മഴ നിന്നതോടെ കൂടുതൽ സംഘടനകളും പ്രവർത്തകരും ഈ രംഗത്തേക്ക് എത്തുകയും ചെയ്തു.
കിഴക്കൻ മലവെള്ളം കുത്തിയൊലിച്ച് വന്ന് ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന സമയത്ത് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് അതീവ ദുഷ്കരമായിരുന്നു. ഏതാനും സംഘടനകളും പ്രവർത്തകരും മാത്രമാണ് അന്ന് ഈ ദൗത്യം ഏറ്റെടുത്ത് ഒറ്റപ്പെട്ട ജനങ്ങൾക്കടുത്തേക്ക് എത്തിയത്. അത്യന്തം വിഷമകരമായിരുന്നു ആ സമയത്തെ പ്രവര്‍ത്തനമെന്ന് തുടക്കം മുതല്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഐ ആര്‍ ഡബ്ലു വളണ്ടിയര്‍മാര്‍ പറയുന്നു.
മഴ നിന്ന് കാലാവസ്ഥ അല്പം അനുകൂലമായതോടെ കൂടുതൽ സംഘടനകളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങിയവരാണ് പ്രധാനമായും ഇപ്പോൾ രംഗത്തുള്ളത്.