ഇടുക്കി ഡാമിലെ ജലനിരപ്പ് 2397 ആയാല്‍ ഒന്നുകില്‍ ഷട്ടര്‍ തുറക്കും അല്ലെങ്കില്‍ ട്രയല്‍ റണ്‍

ഇടമലയാര്‍ ഡാമിന്‍റെ സംഭരണശേഷി 167 മീറ്റര്‍ആയി ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 168.5 മീറ്റര്‍ ആയല്‍ പ്രോട്ടോകോള്‍ പ്രകാരം റെഡ് അലേര്‍‍ട്ട് പ്രഖ്യാപിക്കും.

Update: 2018-08-01 07:42 GMT
Advertising

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.90 അടിയായി ഉയര്‍ന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. എറണാകുളം ഇടമലയാറിലും ജലനിരപ്പ് ഉയരുകയാണ്.

വരും മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. രണ്ടടിയിലധികം ജലനിരപ്പ് ഉയര്‍ന്ന് 2397ലേക്ക് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനോ, ഡാമിന്റെ ഷട്ടറുകളില്‍ ചിലതെങ്കിലും ഉയര്‍ത്താനോ ആണ് സര്‍ക്കാരിന്റെ തീരുമാനം. ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്നാണ് മന്ത്രി എം എം മണി മന്ത്രിസഭായോഗത്തിന് ശേഷം പ്രതികരിച്ചത്.

എറണാകുളത്തെ ഇടമലയാര്‍ ഡാമിന്‍റെ സംഭരണശേഷി 167 മീറ്റര്‍ആയി ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 168.5 മീറ്റര്‍ ആയല്‍ പ്രോട്ടോകോള്‍ പ്രകാരം റെഡ് അലേര്‍‍ട്ട് പ്രഖ്യാപിക്കും.

എന്നാല്‍ ഇടമലയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ഇപ്പോഴില്ല. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൌസിലെ അഞ്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് 15 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.

Tags:    

Similar News