ഗസലിനെ ജനകീയമാക്കിയ ഉമ്പായി
പ്രണയിനിയെ ഉമ്പായി വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ അവരെയൊന്ന് കാണാന്‍ തോന്നുമെന്നാണ് മലയാളത്തിന്റെ പ്രയ കവി ഒഎന്‍വി ഒരിക്കല്‍ പറഞ്ഞത്...
ഗസലിനെ മലയാളത്തില്‍ ജനകീയമാക്കിയ ഗായകനാണ് ഉമ്പായി. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാഷ ഹൃദയത്തിന്റേത് കൂടിയാണെന്ന് ഓര്‍മപ്പെടുത്തിയ സംഗീതജ്ഞന്‍. താളത്തില്‍ മാത്രമല്ല, ഭാവത്തിലും സംഗീതമുണ്ടെന്ന് പഠിപ്പിച്ചാണ് ഉമ്പായി വിടവാങ്ങുന്നത്.
ഇനിയീ ഞരമ്പുകള്‍ക്കാവില്ല രാഗത്തിന്‍ ഇടയഗീതങ്ങള്‍ രചിക്കാനെന്ന് പാടാന്‍ ഇനി വേദിയില്‍ ഉമ്പായിയില്ല. മുന്നിലെ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് ചുറ്റം മറന്നുള്ള ആ ആലാപനം ഇനി കേരളത്തിലെ വേദികളിലുണ്ടാവില്ല.
ये à¤à¥€ पà¥�ें- ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
ये à¤à¥€ पà¥�ें- മനം തുറന്ന് ഉമ്പായി
സുനയനേ സുമുഖീ സുമവദനേ സഖീ എന്ന് നീട്ടിയും കുറുക്കിയും വേദിയിലിരുന്നു പാടിയപ്പോള്‍ ചുറ്റുമുള്ളവരും അറിയാതെ ആ പ്രണയതീരത്തേക്ക് അണഞ്ഞു.
നേരത്തെ കേട്ടു മറന്ന ഈണങ്ങളെല്ലാം പുതിയൈാരു ശൈലിയില്‍ ഉമ്പായി വേദിയിലെത്തിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ മാത്രം ചുറ്റും ആരാധകര്‍ കൂടുമായിരുന്നു.
പ്രണയിനിയെ ഉമ്പായി വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ അവരെയൊന്ന് കാണാന്‍ തോന്നുമെന്നാണ് മലയാളത്തിന്റെ പ്രയ കവി ഒഎന്‍വി ഒരിക്കല്‍ പറഞ്ഞത്. അത് വെറുതെയല്ലെന്ന് ഈ ഗാനം ഒരിക്കലെങ്കിലും കേട്ടവര്‍ക്കറിയാം... എന്തിന് ആ മുല്ലപ്പൂ മാനസം വരെ നമ്മളിലേക്കെത്തും.
പാടുക സൈഗാള്‍ പാടൂ... ഒഎന്‍വിയുടെ വരികള്‍ക്ക് ഉമ്പായി ഈണം നല്‍കി ആലപിച്ച ഈ ഗാനത്തെ വിവരിക്കാന്‍ ഏത് വാക്കുകളാണിനി ചേരുക. ആയിരത്തൊന്ന് രാവിലെ നീളുന്ന കഥകള്‍ പോലെ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനമെന്ന് ഏറ്റു ചൊല്ലാന്‍ മനസ് വെമ്പും.
ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച മലയാളത്തിന്റെ പ്രിയ ഗായകന്‍ വിടപറയുമ്പോള്‍ പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം കണ്ടതില്ലെന്ന് പരിഭവിച്ച, ആ നിറമിഴി മാത്രം കണ്ടതില്ലെന്ന് വേദനിച്ച് കടന്നുപോവുമ്പോള്‍ അതേവേദന പങ്കുചേരുകയാണ് നാം ഓരോരുത്തരും. എവിടെയാണെങ്കിലും നിന്നരികിലേക്ക് പറന്നെത്തുന്ന ഒരു മുകില്‍ പക്ഷിയായി അരികിലെത്തുമെന്ന ആ വാക്കുകള്‍ വിശ്വസിക്കാം. ആ മുകില്‍ പക്ഷിയുടെ നാദത്തിനായി കാത്തിരിക്കാം.