കോഴിക്കോട് വിദ്യാർഥികളെ തട്ടിയിട്ട് ബസ് നിർത്താതെ പോകുന്നതിന്റെ ദൃശ്യങ്ങൾ
Update: 2018-08-04 14:08 GMT
കോഴിക്കോട് വിദ്യാർത്ഥികളോട് ബസ്സ് ജീവനക്കാരുടെ അക്രമം. ബസ്സ് നിർത്താനാവശ്യപ്പെട്ട വിദ്യാർത്ഥികളെ തട്ടിയിട്ട് ബസ്സ് നിർത്താതെ പോകുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. മീഡിയ വൺ എക്സ്ക്ലൂസീവ്.
വെസ്റ്റ്ഹിൽ പോളി ടെക്നികിലെയും സെന്റ് മൈക്കിൾസ് സ്കൂളിലേയും വിദ്യാർത്ഥികൾ ബസ് കയറുന്ന ബസ് സ്റ്റോപ്പിൽ വെച്ചാണ് സംഭവം. ബസ് നിർത്താനായി വിദ്യാർത്ഥികൾ കൈ കാണിച്ചിട്ടും നിർത്തിയില്ല. വിദ്യാർത്ഥികളെ തട്ടിയിട്ട് ബസ് കടന്നു പോയി. ബസ് സ്റ്റോപ്പിൽ സ്ഥിരമായി ബസ് നിർത്താറില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ബസ് ജീവനക്കാരുടെ ക്രൂരതക്കെതിരെ ട്രാഫിക് പോലീസിൽ പരാതി നൽകുകയാണ് വിദ്യാർത്ഥികൾ.