ലാലിച്ചന്റെ ഹൃദയ താളവുമായി ശ്രുതി ജീവിതത്തിലേക്ക് പിച്ച വച്ചിട്ട് അഞ്ച് വര്‍ഷം

ദേശീയ അവയവദാന ദിനമായ ഇന്നലെ സന്തോഷം പങ്കുവയ്ക്കാനായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എറണാകുളം ലിസി ആശുപത്രിയില്‍ ഒത്തു ചേര്‍ന്നു

Update: 2018-08-14 02:20 GMT
ലാലിച്ചന്റെ ഹൃദയ താളവുമായി ശ്രുതി ജീവിതത്തിലേക്ക് പിച്ച വച്ചിട്ട് അഞ്ച് വര്‍ഷം
AddThis Website Tools
Advertising

ലാലിച്ചന്‍ എന്ന വ്യക്തിയുടെ ഹൃദയതാളവുമായി ശ്രുതി ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ രണ്ടാം ഹൃദയവുമായി അ‍‍ഞ്ചു വര്‍ഷം ജീവിക്കുന്നത്. ദേശീയ അവയവദാന ദിനമായ ഇന്നലെ സന്തോഷം പങ്കുവയ്ക്കാനായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എറണാകുളം ലിസി ആശുപത്രിയില്‍ ഒത്തു ചേര്‍ന്നു.

ഒരു പക്ഷെ ഉചിതമായ തീരുമാനമുണ്ടായിരുന്നില്ലായെങ്കില്‍ 43 വര്‍ഷം തുടിച്ച ശേഷം പ്രവര്‍ത്തനരഹിതമായേനെ ലാലിച്ചന്റെ ഹൃദയം. 43 മൂന്നാം വയസില്‍ മസ്തിഷ്കാഘാതം വന്ന് ലാലിച്ചന്‍ ലോകത്തോട് വിടപറഞ്ഞപ്പോഴും ചുടുരക്തത്തിനോടുള്ള ആ ഹൃദത്തിന്റെ പ്രണയം നിലക്കാത്തതു കൊണ്ടാകാം ശ്രുതി ഇപ്പോഴും ഇങ്ങനെ ആരോഗ്യത്തോടെ പുഞ്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ശ്രുതിക്ക് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടത്. പ്രതിവിധിയായി വൈദ്യശാസ്ത്രം കല്‍പ്പിച്ചതാകട്ടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ഒന്നും ആലോചിക്കാനില്ലാതെ പിന്നീട് കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നു 24 കാരിയായ ശ്രുതി പതിയെ ജീവിതത്തിലേക്ക് പിച്ചവെച്ചു.

ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ ഒരുപാടുണ്ട് ആ സന്തോഷം പങ്കുവെക്കാനായി എറണാകുളം ലിസി ആശുപത്രിയില്‍ അവര്‍ ഒത്തു ചേര്‍ന്നു. നടന്‍ കാളിദാസ് ജയറാം പരിപാടിയില്‍ മുഖ്യാതിഥിയായി. വാടാനപ്പള്ളി സ്വദേശി ലാലിച്ചന്‍ ലോകത്തോട് വിട പറഞ്ഞത് ഒരു ആഗസ്ത് 13 ന് അതേ ദിനം തന്നെയാണ് ശ്രുതി ജീവിതത്തിലേക്ക് മടങ്ങി വന്നതും.

Tags:    

Similar News