മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി

വിവിധ കോടതികളില്‍ നിന്നായി 17 കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ ഷൈന ജയില്‍ മോചിതയായത്

Update: 2018-08-15 02:45 GMT
Advertising

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. വിവിധ കോടതികളില്‍ നിന്നായി 17 കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ ഷൈന ജയില്‍ മോചിതയായത്.വ്യാജ ഏറ്റു മുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു പോലീസിന്റെ് ലക്ഷ്യമെന്നും കേസുകളില്‍ നിയമ പോരാട്ടം തുടരുമെന്നും ഷൈന മീഡിയവണിനോട് പറഞ്ഞു.

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായത്. കേരളത്തിലും തമിഴ്നാട്ടിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 17 കേസുകളില്‍ വിവിധ കോടതികള്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഷൈനയുടെ ജയില്‍ മോചനം.2015 മെയ് നാലിനാണ് കോയമ്പത്തൂരിനടുത്തുളള കറുമത്താംപട്ടിയില്‍ വെച്ച് ഷൈനയും ഭര്‍ത്താവ് രൂപേഷുമടക്കമുളള അഞ്ചംഗ സംഘത്തെ ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ഇന്റലിജന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലിലടച്ച ഷൈനയെ രണ്ട് ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. രഹസ്യമായാണ് തങ്ങളെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നും ഷൈന പറഞ്ഞു. ഷൈനക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഭര്‍ത്താവ് രൂപേഷടക്കമുളള നാല് പേര്‍ ഇപ്പോഴും വിവിധ ജയിലുകളില്‍ തടവിലാണ്.ഇവരെ പുറത്തിറക്കാനുളള നിയമ പോരാട്ടം തുടരുമെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - മഞ്ജു ഉണ്ണികൃഷ്ണന്‍

Writer

Editor - മഞ്ജു ഉണ്ണികൃഷ്ണന്‍

Writer

Web Desk - മഞ്ജു ഉണ്ണികൃഷ്ണന്‍

Writer

Similar News