രക്ഷാപ്രവര്‍ത്തനം കാത്ത് കുട്ടികളും വൃദ്ധരും ഗര്‍ഭിണികളും ഉള്‍പ്പെടെ ആയിരങ്ങള്‍
നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. 23 ഹെലികോപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തനസജ്ജമാകും.
രക്ഷാപ്രവര്‍ത്തനം കാത്ത് ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വിവിധ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ കുട്ടികളും വൃദ്ധരും ഗര്‍ഭിണികളുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്ന പത്തനംതിട്ടയുടെ തെക്ക്- കിഴക്കന്‍ മേഖലകളില്‍ മഴക്ക് ശമനമുണ്ട്. ഇതോടെ പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ചാലക്കുടിയിലും ആലുവയിലും ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.
നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. 23 ഹെലികോപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തനസജ്ജമാകും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് ഹെലികോപ്റ്റര്‍ അയക്കും. ആര്‍മിയുടെ നാല് ഇ.ടി.എഫ് ടീം കൂടി സംസ്ഥാനത്ത് ഉടനെത്തും.