സത്യമറിയാതെ ഫോര്‍വേഡ് ചെയ്യല്ലെ.. ഞങ്ങളീ ഭക്ഷണം എന്ത് ചെയ്യും?
പ്രളയത്താല്‍ ചുറ്റപ്പെട്ട് വലയുകയാണ് കേരളജനത. പലരും അഭയം തേടി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്ക് സഹായമെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. പക്ഷേ സത്യമറിയാതെ ഷെയര്‍ ചെയ്യപ്പെടുന്ന ചില പോസ്റ്റുകള്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. ഒരു പക്ഷേ ദുരിതബാധിതരുടെ ബുദ്ധിമുട്ട് മനസിലാക്കിയിട്ടാവാം. കിട്ടേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് മനസോടെയാവും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത്. സത്യമല്ലെങ്കില്‍ അത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും സഹായമെത്തിക്കുന്നവരെയും കുഴപ്പത്തില്‍ ചാടിക്കും. എന്നാല്‍ ചിലര്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ രംഗത്തിറങ്ങുന്നവരുണ്ട്.
ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു എന്ന രീതിയിൽ എത്തിയ പോസ്റ്റും അതിന് പിന്നാലെ ഒരു സ്ത്രീ വിളിച്ച് അപേക്ഷിച്ചതും കേട്ടാണ് ഇൌ ചെറുപ്പക്കാർ ഭക്ഷണമൊരുക്കിയത്. മൂന്ന് വലിയ പാത്രങ്ങളിലായി ബുദ്ധിമുട്ടി പാചകം ചെയ്ത് രാത്രി 11 മണിയോടെ അവർ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് മനസിലാകുന്നത്. ഇൌ വീഡിയോ അതിനുദാഹരണമാണ്. യുവാക്കള്‍ തങ്ങള്‍ ഇത്തരത്തില്‍ പറ്റിക്കപ്പെട്ടതായി പങ്കുവെക്കുകയാണ് ഇൌ വീഡിയോയിലൂടെ.