ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പതിനായിരങ്ങള്‍ 

ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തുന്നവര്‍ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ദുരിത ബാധിത മേഖലകളില്‍ വരച്ചിടുന്നത്

Update: 2018-08-27 02:10 GMT
Advertising

അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കൈത്താങ്ങുകളുടെയും നേര്‍ചിത്രങ്ങള്‍ കൂടി കാട്ടി തരുന്നു പ്രളയ ബാധിതരുടെ ജീവിതത്തിലേക്കുള്ള മടക്കത്തിനുള്ള ഒരുക്കം. ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തുന്നവര്‍ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ദുരിത ബാധിത മേഖലകളില്‍ വരച്ചിടുന്നത്.

ആയിരങ്ങള്‍ പൊടുന്നനെ എത്തിപ്പെട്ട ദുരിതാശ്വാസ ക്യാന്പുകള്‍. തുള്ളി വെള്ളമില്ലാത്ത നിമിഷങ്ങള്‍, ഉടുതുണിക്ക് മറുതുണിയില്ലാത്ത ദുരിത ബാധിതര്‍, ജീവന്‍ നില നിര്‍ത്താനുള്ള മരുന്നുകള്‍ക്കായി യാചിച്ച ആയിരങ്ങള്‍. നിമിഷങ്ങള്‍ കൊണ്ട് നല്ല മനസ്സുകള്‍ ഇവക്കെല്ലാം പരിഹാരവുമായി ദുരിത ബാധിതരുടെ അടുത്തെത്തി, ഇനി പതിനായിരങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങണം. അവിടെയും കൂട്ടായി ആ നല്ല മനസ്സുകള്‍ ഒപ്പമുണ്ട്. വിദഗ്ധരും അവിദഗ്ധുരമായ തൊഴിലാളികള്‍, ഇപ്പോള്‍ എടുത്ത് കൊണ്ടിരിക്കുന്ന ജോലി ജീവിതത്തില്‍ മുന്‍പൊരിക്കലും എടുത്തിട്ടില്ലാത്തവര്‍.

ദുരിത ബാധിതരുടെ ജീവിതത്തിലേക്കുള്ള മടക്കത്തിന് വേഗത കൂട്ടാന്‍ ഇങ്ങനെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തും നിന്നും എത്തിയത് ആയിരങ്ങളാണ്. പാമ്പ് പിടുത്തക്കാരും ഡോക്ടര്‍മാരും, കല്‍പ്പണിക്കാരും,ഖലാസികളും അങ്ങനെ അങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ പണിയെടുക്കുന്നവര്‍ ഇന്ന് ദുരിത ബാധിതര്‍ക്കൊപ്പമാണ്. ഊണും ഉറക്കുവുമില്ലാതെ .. ദുരിത ബാധിതര്‍ അവരുടെ വീട്ടിലുറങ്ങിയിട്ടേ ഞങ്ങള്‍ക്ക് വിശ്രമുമുള്ള എന്ന ദ‍ൃഢനിശ്ചയത്തോടെ.

Full View
Tags:    

Similar News