പ്രളയം കഴിഞ്ഞിട്ടും പത്തനംതിട്ട റാന്നി നഗരം ദുരിതത്തില്‍ തുടരുന്നു  

Update: 2018-09-02 04:44 GMT
Advertising

പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ദുരിതക്കയത്തില്‍ തുടരുകയാണ് പത്തനംതിട്ട റാന്നി നഗരം. അടിഞ്ഞുകൂടിയ ചെളി പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല. പൊടിപടലങ്ങള്‍ നിറഞ്ഞതാണ് നഗരവാസികള്‍ക്ക് മുന്നിലുള്ള പുതിയ പ്രതിസന്ധി. പമ്പ നദിയിലെ പ്രളയം ആദ്യം നാശം വിതച്ചത് റാന്നിയിലാണ്. നഗരത്തിലെ ചില മേഖലകളില്‍ മൂന്ന് മീറ്ററിലധികം ഉയരത്തില്‍ വെള്ളം ഒഴുകിയെത്തി. സര്‍വതും നശിപ്പിച്ച പ്രളയം ഒഴുകിമാറിയപ്പോള്‍ അവശേഷിച്ച ചെളി ഇപ്പോഴും നഗരവീഥികളില്‍ കുന്നുകൂടി കിടക്കുന്നു. ചിലയിടങ്ങളില്‍ അത് നീക്കം ചെയ്യല്‍ ഇപ്പോഴും തുടരുന്നു.

Full View

രണ്ടാഴ്ചയിലധികമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്. പ്രളയം സമ്മാനിച്ചത് പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം. സ്ഥിതിഗതകള്‍ എന്ന് സാധാരണ നിലയിലാകും എന്ന് അറിയാത്ത അവസ്ഥ. പൊടിശല്യം രൂക്ഷമായതിനാല്‍ ശുദ്ധവായു പോലും ലഭിക്കാത്ത സ്ഥിതിയാണ്. ആരോഗ്യ പ്രശ്നങ്ങളും നിരവധി. നഗരത്തില്‍ പോലും പലയിടത്തും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല. ഉണ്ടായ നാശനഷ്ടങ്ങളുടെ യാഥാര്‍ത്ഥ കണക്കും പുറത്ത് വന്നിട്ടില്ല.

Tags:    

Similar News