ആഘോഷങ്ങള്‍ ഒഴിവാക്കിയതിനെചൊല്ലി മന്ത്രിമാര്‍ തമ്മില്‍‍ തര്‍ക്കം

സ്കൂള്‍ കലോത്സവം ഒഴിവാക്കിയാലും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വിശദീകരിച്ചു

Update: 2018-09-05 09:46 GMT
Advertising

സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന പരിപാടികളെല്ലാം ഒഴിവാക്കുമെന്ന പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിനെച്ചൊല്ലി മന്ത്രിമാര്‍ തമ്മില്‍‍ തര്‍ക്കം. ടൂറിസം വകുപ്പിന്‍റെ കേരള ട്രാവല്‍ മാര്‍ട്ട് എന്ന പരിപാടി നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകള്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കടകംപള്ളിയുടെ പ്രസ്താവന. സ്കൂള്‍ കലോത്സവം ഒഴിവാക്കിയാലും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വിശദീകരിച്ചു.

സ്കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി സംസ്ഥാനസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടികള്‍ ഒഴിവാക്കിയെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇന്നലെയാണ് പുറത്ത് വന്നത്. ഇതിനെതിരെ എ.കെ ബാലന്‍ അടക്കമുള്ളവര്‍ രംഗത്ത് വരികയും ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ടൂറിസം മന്ത്രിയും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു. കൊച്ചി ബിനാലെ നടത്തുന്ന കാര്യം പരിശോഘിക്കുമെന്ന് കടകംപള്ളി പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടികള്‍ നടത്താനുള്ള ചർചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുന്നു.

Tags:    

Similar News