‘’ചരിത്രത്തിലാദ്യമായാണ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത്, സി.പി.എമ്മിനായി വോട്ട് ചോദിക്കാനാകില്ല:’’ ശാരദകുട്ടി

സി.പി.എം ആരെയാണ് ഭയപ്പെടുന്നത്. എന്ത് മതേതരത്വം, എന്ത് ജനാധിപത്യം, എന്ത് സ്ത്രീ സുരക്ഷ. ഇനി ഇതൊക്കെ പറഞ്ഞിട്ട് വോട്ട് ചോദിക്കാന്‍ കഴിയുമോ.

Update: 2018-09-12 06:18 GMT
Advertising

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണെന്ന് പ്രശസ്ത എഴുത്തുകാരി എസ് ശാരദകുട്ടി. വിഷയത്തില്‍ മീഡിയാവണ്‍ സീറോ അവറില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

Full View

''സി.പി.എമ്മിന് എന്ത് സംഭവിച്ചു എന്നതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഞങ്ങളൊക്കെ കൂടി പ്രചാരണം നേടി അധികാരത്തില്‍ എത്തിച്ച പാര്‍ട്ടിയാണ്. ചരിത്രത്തിലാദ്യമായാണ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത്. അത് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രശ്നമാണ്. അതില്‍ തീര്‍പ്പുണ്ടാക്കേണ്ടത് ഇടതുപക്ഷത്തിന്റെ ബാധ്യതയാണ്. ഇവര്‍ ആരെയാണ് ഭയപ്പെടുന്നത്. എന്ത് മതേതരത്വം, എന്ത് ജനാധിപത്യം, എന്ത് സ്ത്രീ സുരക്ഷ. ഇനി ഇതൊക്കെ പറഞ്ഞിട്ട് വോട്ട് ചോദിക്കാന്‍ കഴിയുമോ. ഞങ്ങള്‍ക്കൊന്നും ഇനി പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ കഴിയില്ല. ഇടതുസര്‍ക്കാരിലാണ് ഞങ്ങള്‍ക്ക് തരിമ്പെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നത്. അതും തകര്‍ത്തിരിക്കുകയാണ് ഈ സര്‍ക്കാര്‍. അതിന് മാപ്പില്ല''- സീറോ അവര്‍ ചര്‍ച്ചയ്ക്കിടെ ശാരദകുട്ടി പ്രതികരിച്ചു

Tags:    

Similar News