കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് സ്റ്റേ; പണിമുടക്കുമെന്ന് യൂണിയനുകള്‍

കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസാണെന്നും മതിയായ നടപടിക്രമം പാലിച്ചല്ല തൊഴിലാളികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു

Update: 2018-09-26 13:55 GMT
Advertising

കെ.എസ്.ആര്‍.ടി.സിയില്‍ സംയുക്ത തൊഴിലാളി സംഘടനകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

അശാസ്ത്രീയ ഡ്യൂട്ടിപരിഷ്കരണം പിൻവലിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ ചൊവ്വാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസാണെന്നും മതിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ല നോട്ടീസ് നല്‍കിയതെന്നും കാണിച്ചാണ് ഹൈക്കോടതി സമരം സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

Full View

എന്നാല്‍ ‍22 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നാണ് സമരക്കാരുടെ വാദം. പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍‌ സമരം പിന്‍വലിക്കുമെന്നും സമര സമിതി അറിയിച്ചു.

Tags:    

Similar News