പൈലറ്റില്ല; നെടുമ്പാശേരിയിൽ നിന്ന് മലേഷ്യയിലേക്കുള്ള വിമാനം മുടങ്ങി
140 യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനത്തിൽ പൈലറ്റിനെ ഷെഡ്യൂൾ ചെയ്തതിൽ പിഴവ് സംഭവിച്ചു
Update: 2025-01-05 04:54 GMT
എറണാകുളം: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം മുടങ്ങി. ശനിയാഴ്ച രാത്രി 140 പേരുമായി നെടുമ്പാശേരിയിൽ നിന്ന് മലേഷ്യയ്ക്ക് പോകേണ്ട മലിൻഡോ വിമാനമാണ് മുടങ്ങിയത്.
വിമാനം ഷെഡ്യൂൾ ചെയ്തതിന് ശേഷമാണ് പൈലറ്റ് ലഭ്യമല്ല എന്ന് അറിയുന്നത്. ഡ്യൂട്ടി കഴിഞ്ഞ പൈലറ്റിനെയാണ് അബദ്ധത്തിൽ ഷെഡ്യൂൾ ചെയ്തത്.
വൈകിട്ട് അഞ്ച് മണിക്കെ വിമാനം പുറപ്പെടുകയുള്ളു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
നിശ്ചിത സമയം മാത്രമാണ് ഒരു പൈലറ്റിന് പറക്കാൻ അനുമതിയുള്ളത്. ഈ സമയം അതിക്രമിച്ച് കഴിഞ്ഞാൽ വിശ്രമത്തിന് ശേഷം മാത്രമേ പൈലറ്റ് വിമാനം പറത്താവു.