ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സിയിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു

Update: 2018-09-30 11:47 GMT
Advertising

ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. തൊഴിലാളി യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ഒക്ടോബര്‍ 17ന് വിശദമായ ചര്‍‌ച്ചനടത്തും. കെ.എസ്.ആര്‍.ടി.സിയിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക തുടങ്ങി പതിനെട്ട് ആവശ്യങ്ങളാണ് യൂണിയനുകള്‍ ഉന്നയിച്ചത്. ജീവനക്കാരുമായി മന്ത്രിമാര്‍ നടത്തിയ ചര്ച്ചയില്‍ എം.ഡി ടോമിന്‍ തച്ചങ്കരിയും പങ്കെടുത്തു. ഡ്യൂട്ടി പരിഷ്കരണത്തില്‍ അപാകത കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധുമുട്ട് ഉണ്ടായിട്ടുണ്ട്. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തും.

Full View

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. എം.ഡിക്ക് എതിരായ പരാതികള്‍ സര്‍ക്കാര്‍ ഗൌരവമായി കാണുന്നത് യൂണിയനുകളുടെ വിജയമാണ്

ഗതാഗതമന്ത്രിയുടെയും തൊഴില്‍ മന്ത്രിയുടെയും നേതൃത്വത്തില്‍ ഒക്ടോബര്‍ പതിനേഴിന് വീണ്ടും സംഘടനാപ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തും.

Tags:    

Similar News