ശീതള്‍ ശ്യാമിന് ലോഡ്ജില്‍ റൂം നിഷേധിച്ച സംഭവം; കേസെടുക്കാനാവില്ലെന്ന് പൊലീസ്

വടകര പൊലീസ് സ്റ്റേഷനിൽ ശീതൾ നൽകിയ പരാതിയെ തുടർന്ന് ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുത്തു. എന്നാൽ കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം.

Update: 2018-10-01 15:02 GMT
ശീതള്‍ ശ്യാമിന് ലോഡ്ജില്‍ റൂം നിഷേധിച്ച സംഭവം; കേസെടുക്കാനാവില്ലെന്ന് പൊലീസ്
AddThis Website Tools
Advertising

ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡംഗം ശീതൾ ശ്യാമിന് കോഴിക്കോട് വടകരയിൽ റൂം നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞതായി ശീതൾ ശ്യാം പറഞ്ഞു.

ഇന്ന് രാവിലെയാണ് മൊകേരി ഗവൺമെന്റ് കോളജ് യൂണിയൻ ഉദ്ഘാടനത്തിനായെത്തിയ ശീതൾ ശ്യം വടകരയിൽ അൽ സഫ ലോഡ്ജിൽ റൂമെടുക്കാനെത്തിയത്. എന്നാൽ ട്രാൻസ്ജെൻഡർ ആയ ഒരാൾക്ക് റൂം നൽകാനാകില്ലെന്ന് പറഞ്ഞ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചതായി ശീതൾ പറയുന്നു.

Full View

വടകര പൊലീസ് സ്റ്റേഷനിൽ ശീതൾ നൽകിയ പരാതിയെ തുടർന്ന് ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുത്തു. എന്നാൽ കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനെതിരെ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ശീതൾ ശ്യാം പറഞ്ഞു.

ये भी पà¥�ें- ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ റൂം നിഷേധിച്ചതായി ശീതള്‍ ശ്യാമിന്റെ പരാതി

Tags:    

Similar News