സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല

മെഡിക്കല്‍ കോളേജുകളിലും ഫാര്‍മസിസ്റ്റുകളുടെ തസ്തികകള്‍ 30 ശതമാനത്തോളം ഒഴിഞ്ഞു കിടക്കുകയാണ്.

Update: 2018-10-03 02:14 GMT
Advertising

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല. മെഡിക്കല്‍ കോളേജുകളിലും ഫാര്‍മസിസ്റ്റുകളുടെ തസ്തികകള്‍ 30 ശതമാനത്തോളം ഒഴിഞ്ഞു കിടക്കുകയാണ്. ഫാര്‍മസിസ്റ്റുകളുടെ സ്ഥിരം നിയമനത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

Full View

ആരോഗ്യവകുപ്പിന് കീഴില്‍ ആകെ വേണ്ടത് 1792 ഫാര്‍മസിസ്റ്റുകളെയാണ്. എന്നാല്‍ ഇതില്‍‍ 170 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള കണക്കാണിത്. ഓരോ ജില്ലയിലും ഓരോ സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ഉള്ളത്. മെഡിക്കല്‍ കോളേജുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഫാര്‍മസിസ്റ്റുകളുടെ 42 ഒഴിവുകളാണ് മെഡിക്കല്‍ കോളേജുകളിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം 11 ഒഴിവുണ്ട്.

മെഡിക്കല്‍ സ്റ്റോറിന്റെ ചുമതലക്കായി ആശുപത്രികളില്‍ സ്റ്റോര്‍ സൂപ്രണ്ട് വേണമെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം ആശുപത്രികളിലും ഈ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.അടിയന്തരമായി സര്‍ക്കാര്‍ ഈ തസ്തികകളില്‍ ആളെ നിയമിക്കാന്‍ തയ്യാറാകണമെന്നാണ് ഡോക്ടര്‍മാരടക്കം ആവശ്യപ്പെടുന്നത്.

Tags:    

Similar News