കേരള കേന്ദ്ര സര്‍വകലാശാല അടച്ചിടാന്‍ അനുവദിക്കില്ല; സമരം കരുതലോടെയെന്ന് വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ ക്യാമ്പസില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ത്ത് സര്‍വ്വകലാശാല അനിശ്ചിതമായി അടച്ചിടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയിൽ നിന്നും കാസര്‍ഗോഡ് കേന്ദ്ര സർവ്വകലാശാല വി.സി പിൻമാറുന്നു. വിദ്യാർഥി സമരത്തിന്റെ പേരില്‍ സര്‍വ്വകലാശാല അനിശ്ചിതമായി അടച്ചിടാനാണ് നീക്കം.
സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥി മാപ്പപേക്ഷ സമര്‍പ്പിച്ചു. പുറത്താക്കിയ വിദ്യാര്‍ഥിയെ ഉടന്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ ക്യാമ്പസില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ത്ത് സര്‍വ്വകലാശാല അനിശ്ചിതമായി അടച്ചിടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നാണ് ആരോപണം.
ഇതിന്റെ ഭാഗമായി ഹോസ്റ്റൽ വിട്ട് പോവാൻ വിദ്യാർഥികൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. വിദ്യാർഥി ക്ഷേമ ഡീൻ ആണ് ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ വിദ്യാർഥികൾക്ക് വാക്കാൽ നിർദ്ദേശം നൽകിയത്. എന്നാൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം സർവ്വകലാശാല തുറന്ന് പ്രവർത്തിക്കാൻ വി.സിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അവഗണിച്ചാണ് സർവ്വകലാശാല അടച്ചിടാനുള്ള നീക്കം നടത്തുന്നത്.
അതേസമയം സോഷ്യൽ മീഡിയയിലെ കുറിപ്പിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്നും പുറത്താക്കിയ അഖിൽ താഴത്ത് മാപ്പപേക്ഷ സമർപ്പിച്ചു. തന്റെ ഭാഗത്തുനിന്നും സര്‍വ്വകലാശാല അധികാരികൾക്കെതിരെ എന്തെങ്കിലും മോശം പ്രയോഗമുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നാണ് അഖിൽ മാപ്പപേക്ഷയിൽ പറഞ്ഞത്.