ശശി തരൂരിന്‍റെ നാക്കുളുക്കി വാക്കുകളെ ട്രോളുകൊണ്ട് നേരിട്ട് സോഷ്യല്‍മീഡിയ

ട്രോള്‍ കെട്ടുപൊട്ടിച്ച ശശിതരൂരിന്‍റെ ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷനും ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയും...

Update: 2018-10-12 11:32 GMT
Advertising

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വിറ്ററില്‍ പ്രയോഗിച്ച രണ്ട് വാക്കുകളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. 'ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി' എന്ന തരൂരിന്‍റെ പുതിയ പുസ്തകം അവതരിപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂര്‍ ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക് പ്രയോഗിച്ചത്. അത് കണ്ട് അന്തിച്ചുപോയവര്‍ക്കുവേണ്ടി അതിലുംവലിയ ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ എന്ന വാക്കുപയോഗിച്ച് ക്ഷമചോദിക്കുക കൂടി ചെയ്തതോടെ സോഷ്യല്‍മീഡിയയുടെ ട്രോള്‍ കെട്ടുപൊട്ടി.

മൂല്യം മനസിലാക്കാതെ തള്ളിക്കളയുകയെന്നാണ് ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കിന്‍റെ അര്‍ഥം. 29 അക്ഷരങ്ങളുള്ള ഈ വാക്ക് കണ്ട് സോഷ്യല്‍മീഡിയ ഞെട്ടിയിരിക്കുമ്പോഴാണ് 35 അക്ഷരങ്ങളുള്ള വാക്കുമായി വന്നത്. ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ എന്നാല്‍ വലിയ വാക്കുകളുടെ ഭയമെന്നാണ് അര്‍ഥം. സാധാരണക്കാര്‍ കേട്ടിട്ടുപോലുമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചുള്ള തരൂരിന്‍റെ ട്വീറ്റുകളെ ഇരുകയ്യും നീട്ടിയാണ് ട്രോളന്മാര്‍ സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ പുതിയ പുസ്തകത്തെ അവതരിപ്പിക്കാനായി ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കുപയോഗിച്ച് ബോധപൂര്‍വ്വമാണെന്ന് തരൂര്‍ വെളിപ്പെടുത്തി. കൂടുതല്‍ ശ്രദ്ധ കിട്ടാനായി കടുത്ത വാക്കുകളെകൂട്ടുപിടിക്കുന്ന രീതി ശശി തരൂരിനുണ്ട്. മുന്‍ എംപിയായി മാറിയാലും മുന്‍ എഴുത്തുകാരനായി മാറില്ലെന്നും തരൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു.

Full View

നേരത്തെയും തരൂരിന്‍റെ ട്വീറ്റുകളിലെ വാക്കുകള്‍ താരങ്ങളായി മാറിയിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിക്കെതിരെ തരൂര്‍ പ്രയോഗിച്ച ഫരാഗോ എന്ന വാക്കും സൂപ്പര്‍ഹിറ്റായിരുന്നു. തരൂരിന്‍റെ ട്വീറ്റിനു ശേഷം ഫരാഗോയുടെ അര്‍ഥം ഗൂഗിളില്‍ തിരഞ്ഞവരുടെ എണ്ണം കുത്തനെ കൂടിയിരുന്നു.

Tags:    

Similar News