ശബരിമല വിധി വിശ്വസത്തിലേക്കുള്ള കടന്നുകയറ്റമെന്ന് മുസ്‍ലിം സംഘടനകള്‍; സമീപകാല കോടതിവിധികളില്‍ ആശങ്ക

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിതബന്ധം കുറ്റകരമല്ലാതാക്കിയ വിധിയും രാജ്യം കാത്തുസൂക്ഷിച്ച ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന് പ്രമേയം വ്യക്തമാക്കി. 

Update: 2018-10-13 15:47 GMT
Advertising

സമീപകാല കോടതിവിധികളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‍ലിം സംഘടനകള്‍. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധികള്‍ക്കെതിരെ നിയമപരമായ പോരാട്ടം നടത്താന്‍ മുസ്‍ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. സദാചാര മൂല്യങ്ങളെ ഇല്ലാതാക്കുന്ന വിധികള്‍ക്കെതിരെ നിയമനിര്‍മാണ സഭകള്‍ ഇടപെടണമെന്നും മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.

മുസ്‍ലിം ലീഗ് വിളിച്ചു ചേര്‍ത്ത മുസ്‍ലിം സംഘടനകളുടെ യോഗത്തിലാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയും വിവാഹ മോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും മത ജീവിതത്തിലും വിശ്വാസത്തിലുമുള്ള അന്യായമായ കടന്നു കയറ്റമാണെന്ന് വിലയിരുത്തിയത്. ഇതിന് എതിരെ നിയമപരമായി കൂട്ടായ ഇടപെടലുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

Full View

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റകരമല്ലാതാക്കിയ വിധിയും രാജ്യം കാത്തു സൂക്ഷിച്ച ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സദാചാര മൂല്യങ്ങളും കുടുംബ വ്യവസ്ഥയും സംരക്ഷിക്കാനായി പാര്‍ലമെന്‍റും നിയമ നിര്‍മാണ സഭകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജമഅത്തെ ഇസ്‍ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, വിഎസ്ഡം, എം.ഇ.എസ്, സംസ്ഥാന ജംഇയത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - ജുവൈരിയ സലാം

Writer

Editor - ജുവൈരിയ സലാം

Writer

Web Desk - ജുവൈരിയ സലാം

Writer

Similar News