നിലക്കലിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി,ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
നിലക്കലില്‍ മാത്രം അഞ്ഞൂറിലധികം പൊലീസിനെ വിന്യസിച്ചു. ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലക്കലില്‍ സമരം ചെയ്യുന്ന ആചാര സംരക്ഷണ സമിതിക്കെതിരെ പൊലീസ് നടപടി. സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. വാഹനം തടഞ്ഞവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
അതേസമയം സന്നിധാനത്തും പമ്പയിലും നിലക്കലിലും സുരക്ഷ ശക്തമാക്കി പൊലീസ് . നിലക്കലില്‍ മാത്രം അഞ്ഞൂറിലധികം പൊലീസിനെ വിന്യസിച്ചു. ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ഡി.ജി.പി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് പത്തനംതിട്ട എസ്.പിയും പറഞ്ഞു.
പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് തടയുന്ന രീതി ശരിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏത് സഹനത്തിനും തയ്യാറാണ്. ജീവത്യാഗം ചെയ്യാന്‍ വരെ തയ്യാറാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.