ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി
Update: 2018-10-20 09:38 GMT
ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പോലീസിനെ സമീപിച്ചു. ദളിത് മഹിള ഫെഡറേഷന് നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലയിലെത്തിയിരിക്കുന്നത്.
യുവതിക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്. ഐ.ജി മനോജ് എബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശബരിമലയിലുണ്ട്. ദര്‍ശനത്തിനുള്ള സുരക്ഷാ പ്രശ്നങ്ങള്‍ യുവതിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാകും പോലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.