ശബരിമല സ്ത്രീപ്രവേശനം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഭിന്നലിംഗക്കാരെ അപമാനിച്ച് ശ്രീധരന്‍പിള്ള

സമരത്തില്‍ കൊടി ഉപയോഗിക്കരുതെന്നതടക്കമുള്ള കോണ്‍ഗ്രസ് തീരുമാനങ്ങള്‍ ആണും പെണ്ണും കെട്ടതാണ്.

Update: 2018-10-21 06:57 GMT
Advertising

ശബരിമല യുവതി പ്രവേശനത്തില്‍ പ്രത്യക്ഷസമരത്തില്‍ നിന്ന് പിന്‍വാങ്ങിയ കോണ്‍ഗ്രസ് നിലപാട് ഭിന്നലിംഗക്കാരുടേതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സമരത്തില്‍ കൊടി ഉപയോഗിക്കരുതെന്നതടക്കമുള്ള കോണ്‍ഗ്രസ് തീരുമാനങ്ങള്‍ ആണും പെണ്ണും കെട്ടതാണ്.

സുപ്രീംകോടതി വിധി പ്രകാരം ആണും പെണ്ണുമല്ലാത്ത മൂന്നാംലിംഗക്കാര്‍ക്കും അംഗീകാരം കിട്ടിയതുകൊണ്ട് കോണ്‍ഗ്രസിന്റെ അംഗീകാരം നിലനില്‍ക്കട്ടെ. മൂന്നാംലിംഗക്കാരുടെ പട്ടികയിലാണ് കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഭിന്നലിംഗകാര്‍ക്ക് നിയമപരമായ അംഗീകാരമുള്ളത് കൊണ്ട് കോണ്‍ഗ്രസിനും അംഗീകാരം തുടരുമെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു.

Full View

അതോടൊപ്പം ശബരിമലയില്‍ നിയമനിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സംസ്ഥാന നിയമസഭ കൂടി പ്രമേയം പാസാക്കുകയും മന്ത്രിസഭ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്താല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഭരണഘടന പ്രകാരം ഇടപെടാന്‍ കഴിയുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആഭ്യന്തര തീര്‍ത്ഥാടനം സംസ്ഥാന വിഷയമായതിനാല്‍ നേരിട്ടുള്ള കേന്ദ്ര ഇടപെടലിന് കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. മറിച്ചുള്ള കോണ്‍ഗ്രസ് പ്രചരണം അടിസ്ഥാന രഹിതമാണെന്നും പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

Full View
Tags:    

Similar News