നെടുമ്പാശേരി കള്ളനോട്ട് കേസ്: മൂന്നു പേരെ വെറുതെവിട്ടു

2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ചുള്ളിക്കിളവൻ പിടിയിലായത്. 

Update: 2018-10-26 11:29 GMT
നെടുമ്പാശേരി കള്ളനോട്ട് കേസ്: മൂന്നു പേരെ വെറുതെവിട്ടു
AddThis Website Tools
Advertising

നെടുമ്പാശേരി കള്ളനോട്ടു കടത്തു കേസിൽ ഒന്നാം പ്രതി ആബിദ് ചുള്ളിക്കിളവൻ കുറ്റക്കാരനെന്ന് കൊച്ചി എൻ.ഐ.എ കോടതി കണ്ടെത്തി. കേസിലെ മറ്റു മൂന്നു പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു. കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്താബ് ബട്കി കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ശിക്ഷ നാളെ വിധിക്കും.

2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ചുള്ളിക്കിളവൻ പിടിയിലായത്. യു.എ.പി.എ ചുമത്തി 2015 ലാണ് കുറ്റപത്രം നൽകിയത്. 2018 ഏപ്രിലിൽ ഹൈക്കോടതി കേസിൽ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കി. കേസിൽ മൊത്തം ആറു പേരാണ് പ്രതികളായത്. രണ്ടാം പ്രതി മുഹമ്മദ് ഹനീഫ, മൂന്നാം പ്രതി അബ്ദുസ്സലാം, നാലാം പ്രതി ആന്‍റണി ദാസ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്ത്താബ് ബട്കി. ബട്കിയെ അറസ്റ്റ് ചെയ്യാനാവാത്തതിനാൽ ഇയാളുടെ വിചാരണ നടന്നിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദ് നേരത്തെ കേസിൽ മാപ്പു സാക്ഷിയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതി ആബിദിനുള്ള ശിക്ഷാവിധി നാളെ ഉണ്ടാകും.

Tags:    

Similar News