ജോസ് മാവേലിക്കെതിരെ ക്രെെംബ്രാഞ്ച് ചുമത്തിയ കേസുകള്‍ കോടതി റദ്ദാക്കി
പിഴയടച്ച് ജാമ്യം അനുവദിക്കാമായിരുന്ന കുറ്റങ്ങൾ മാത്രമാണ് ജോസ് മാവേലിയുടെതെന്ന് കണ്ടെത്തിയ കോടതി പോലീസ് നടപടിയെ നിശിതമായി വിമർശിച്ചു.
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസുകള്‍ എറണാകുളം സെഷന്‍സ് കോടതി റദ്ദാക്കി. ശിശുഭവനിലെ പീഡനക്കേസ് മറച്ചുവെച്ചെന്ന പേരില്‍ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കോടതി റദ്ദാക്കിയത്. തന്നെ കള്ളക്കേസിൽ കുടുക്കി ജയില്‍ അടച്ചവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് ജോസ് മാവേലി പ്രതികരിച്ചു.
ജോസ് മാവേലിക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളാണ് കോടതി റദ്ദാക്കിയത്. പോക്സോ നിയമവും ചൈൽഡ് ട്രാഫിക്കിക്ക് എന്നീ രണ്ട് കേസുകൾ ജോസ് മാവലിക്കെതിരെ ചുമത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ കുറ്റങ്ങൾ ആരോപിച്ച് ക്രൈബ്രാഞ്ച് എടുത്ത രണ്ട് കേസുകളിലും ക്രൈംബ്രാഞ്ചിന് തെളിവുകൾ ഒന്നും ഹാജരാക്കാനായില്ല. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്ന ആരോപണവും അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു.
പിഴയടച്ച് ജാമ്യം അനുവദിക്കാമായിരുന്ന കുറ്റങ്ങൾ മാത്രമാണ് ജോസ് മാവേലിയുടെതെന്ന് കണ്ടെത്തിയ കോടതി പോലീസ് നടപടിയെ നിശിതമായി വിമർശിച്ചു. തന്നെ കളളകേസിൽ കുടുക്കിയവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് ജോസ് മാവേലി പ്രതികരിച്ചു. സി.ഡബ്ല്യു.സി ചെയർപെഴസനും ഉദ്യോഗസ്ഥർക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണ് ജോസ് മാവേലി.