ഗ്രൗണ്ടിന്റെ പേരില്‍ സി.പി.എം - യു.ഡി.എഫ് കയ്യാങ്കളി; വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ 4പേര്‍ക്ക് പരിക്ക്

മുരിങ്ങം പുറായി ഗ്രൌണ്ട് വിഷയത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

Update: 2018-11-08 05:58 GMT
Advertising

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ഗ്രൌണ്ടിന്‍റെ പേരില്‍ സി.പി.എം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ 4പേര്‍ക്ക് പരിക്കേറ്റു. മുരിങ്ങം പുറായി ഗ്രൌണ്ട് വിഷയത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുമായി കാരശ്ശേരി പഞ്ചായത്ത് മുരിങ്ങം പുറയി ഗ്രൌണ്ടിനായി നിയമയുദ്ധം തുടങ്ങിയിട്ട്.

ഗ്രൌണ്ടിലേക്ക് ഉള്ള വഴിയില്‍ പഞ്ചായത്ത് അധികൃതര്‍ കുറ്റിയടിക്കാന്‍ ഇന്നലെ വന്നിരുന്നു. ഇതെോടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഗ്രാമപഞ്ചായത്ത് അംഗം പി.പി ശിഹാബ്, സഹോദരന്‍ ഷമീര്‍, സി.പി.എം പ്രവര്‍ത്തകന്‍ എം.കെ രവി, ഡി.വൈ.എഫ്.ഐ നേതാവ് അബ്ദുല്‍ ആരിഫ് എന്നിവര്‍ക്കാണ് പരിക്കറ്റേത്.

സി.പി.എം പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് യു.ഡി.എഫ് വാര്‍ഡ് മെമ്പര്‍ ഷിവാബിന്‍റെ പരാതി. പഞ്ചായത്ത് പ്രസിഡന്‍റ് വിനോദിനെ മര്‍ദ്ദിച്ചത് തടയുകയാണ് ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് അബ്ദുല്‍ ആരിഫും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Full View
Tags:    

Similar News