നെയ്യാറ്റിന്‍കര കൊലപാതകം;വാഹനമിടിച്ചു കിടന്ന സനലിനെ ആശുപത്രിയിലെത്തിച്ചത് അര മണിക്കൂറിന് ശേഷം

അര മണിക്കൂറിലധികം അപകടത്തില്‍പെട്ട സനല്‍ സംഭവ സ്ഥലത്ത് കിടന്നു. സനല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ തറയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

Update: 2018-11-08 07:55 GMT
Advertising

നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍.

Full View

ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

അപകടം നടന്ന് ഏകദേശം 15 മിനിറ്റ് കഴിഞ്ഞ ശേഷമുള്ള ദൃശ്യങ്ങളാണ്. ഡി.വൈ.എസ്.പി പിടിച്ചു റോഡിലേക്ക് തള്ളിയതിനെ തുടര്‍ന്ന് വാഹനമിടിച്ച സനല്‍ റോഡില്‍ കിടക്കുകയാണ്. പൊലീസും നാട്ടുകാരും കൂടി നില്‍ക്കുകയും തമ്മല്‍ വാഗ്വാദം ഉണ്ടാവുകയും ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ പൊലീസ് വാഹനത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചില്ല എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍.

ഏകദേശം അര മണിക്കൂറിന് ശേഷമാണ് ആംബുലന്‍സെത്തി സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു ജനറല്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് ആംബുലന്‍സ് സനലുമായി ഇറങ്ങി. നേരെ മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിന് പകരം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ് ആംബുലന്‍സ് പോയത്. അവിടെ വെച്ച് പൊലീസുകാര്‍ ഡ്യൂട്ടി മാറിയ ശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചത്. ഏകദേശം 5 മിനിറ്റിലധം ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നു. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്നതാണ് രണ്ട് ദൃശ്യങ്ങളും.

പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍

സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയില്ല . ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് മീഡിയവണിനോട് പറഞ്ഞു.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നറിയാം

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്; ഡി.വൈ.എസ്.പിക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്

Tags:    

Similar News