കരട് വോട്ടർ പട്ടിക: പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ മാത്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞത്.
ഈ മാസം പതിനഞ്ച് ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയ്യതി. പുതുക്കിയ കരട് പട്ടിക അനുസരിച്ചd 2,50,65,496 ആണ് കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം. ഇതിൽ 23,410 പേർ മാത്രമാണ് പ്രവാസി വിഭാഗത്തിലുള്ളത്.
നവംബർ 15നുള്ളിൽ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും പ്രവാസി വിഭാഗം കരട് പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത്.