ശബരിമല സംഘര്‍ഷം: കേസെടുത്ത 6 പേര്‍ക്ക് ജാമ്യം; രഹ്‍ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
രഹ്‍ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ ശബരിമല ആക്രമണത്തില്‍ കേസെടുത്ത 6 പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി.
രഹ്‍ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്തിയതിനാണ് രഹ്‍ന ഫാത്തിമക്കെതിരെ കേസെടുത്തത്. ശബരിമല ആക്രമണത്തില്‍ കേസെടുത്ത 6 പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി.
മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പേരില്‍ പത്തനംതിട്ട പൊലീസ് എടുത്ത കേസ് റദ്ദാക്കണം, കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് രഹ്‍ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടിയാണ് ശബരിമല സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍ തനിക്കെതിരെ അനാവശ്യ കുറ്റമാണ് ചുമത്തിയത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. യുവതികള്‍ക്കും ശബരിമല പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് വ്രതം നോറ്റ് ശബരിമലയില്‍ പോകാനാഗ്രഹിച്ച വ്യക്തിയാണ് താനെന്നായിരുന്നു രഹ്‍ന ഫാത്തിമ കോടതിയെ അറിയിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം മതവികാരം വ്രണപ്പെടുത്ത രീതിയിലുള്ള പെരുമാറ്റങ്ങള്‍ രഹ്‍നയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ये à¤à¥€ पà¥�ें- രഹ്‍ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
ये à¤à¥€ पà¥�ें- രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തു
എന്നാല്‍ ശബരിമല സന്നിധാനത്ത് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്ത ആറുപേരുടെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ കോടതി തടഞ്ഞിരുന്നു. ഇത് രണ്ടാംതവണയാണ് കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇത്തവണ ജാമ്യം അനുവദിച്ചതും. തങ്ങള്‍ക്കെതിരെ അനാവശ്യമായാണ് കേസ് എടുത്തിരിക്കുന്നത് എന്നും, തങ്ങള്‍ നാമജപപ്രാര്‍ത്ഥന നടത്തി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. അക്രമം ഉണ്ടാക്കിയിട്ടില്ലെന്നും ഇവര്‍ വാദിച്ചു.