ശബരിമല: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി 

പാഠപുസ്തകങ്ങളില്‍ നവോത്ഥാന നായകർക്ക് അർഹമായ പ്രാധാന്യം നൽകി പരിഷ്കരിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2018-11-21 14:23 GMT
Advertising

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള സംഘടനകള്‍ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണിത്. പാഠപുസ്തകങ്ങളില്‍ നവോത്ഥാന നായകർക്ക് അർഹമായ പ്രാധാന്യം നൽകി പരിഷ്കരിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും പരസ്യമായ പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇവര്‍ അടങ്ങുന്ന നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയുടെ പേരിൽ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണം. ഇതിനായി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാനമൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്നും നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

Full View

മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ പൊതുവെ നല്ല നിലപാടാണ് ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. കേരളത്തെ പുറകോട്ടുകൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News