ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരവെ ശ്രീധരൻ പിള്ള ഇന്ന് ഡൽഹിയിൽ

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ യുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രതിഷേധങ്ങളുടെ ഭാവി സംബന്ധിച്ചാകും ചർച്ച.

Update: 2018-11-22 01:11 GMT
Advertising

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരവെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള ഇന്ന് ഡൽഹിയിൽ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രതിഷേധങ്ങളുടെ ഭാവി സംബന്ധിച്ചാകും ചർച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നിശ്ചയിച്ചതായാണ് വിവരം. ഇന്നലെ ശബരിമലയിൽ എത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രാജ്നാഥ് സിംഗുമായി ഈ വിഷയം ചർച്ച ചെയ്തേക്കും. യതീഷ് ചന്ദ്രയെ ചുമതലകളിൽ നിന്ന് മാറ്റണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം.

Tags:    

Similar News