പി.കെ ശശിക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്തേക്കും 

ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. 

Update: 2018-11-23 03:13 GMT
Advertising

പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തേക്കും. ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ശശിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഗൂഢാലോചന ആരോപിച്ച് പി.കെ ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും.

Full View

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതന്വേഷിക്കാൻ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടിയുണ്ടായില്ല.ഇതേ തുടർന്ന് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. മാത്രമല്ല 27 ന് നിയമസഭ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിഷയം കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് സൂചന. സഭ തുടങ്ങുന്നതിന് മുൻപ് വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്നാല്‍ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. പി.കെ ശശി നയിക്കുന്ന കാൽനട പ്രചരണ ജാഥ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ നടപടിയെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.നടപടിയെടുത്താല്‍ ശശി എങ്ങനെ ജാഥ നയിക്കും എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

ഇതിനെ മറികടന്ന് നടപടിയെടുക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ബ്രാഞ്ചിലേക്കോ, ലോക്കൽ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തിയേക്കാനാണ് സാധ്യത. എം.എൽ.എ ആയത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കില്ല.രാവിലെ സെക്രട്ടറിയേറ്റ് ചേര്‍ന്ന ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. യുവതി കൊടുത്ത പരാതി പുറത്ത് വന്നതില്‍ ഗൂഢാലോചന ആരോപിച്ച് ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.ശബരിമല വിഷയവും കെ.ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും.

ये भी पà¥�ें- ഡി.വൈ.എഫ്.ഐ പാലക്കാട് സമ്മേളനം ഇന്ന്; പി.കെ ശശിക്കെതിരെ നടപടിയെടുക്കാത്തത് ചര്‍ച്ചയാകും 

ये भी पà¥�ें- പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിൽക്കുന്നതിനിടയിലും മുന്നൊരുക്ക യോഗങ്ങളിൽ സജീവമായി പി.കെ ശശി 

Tags:    

Similar News