Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: തർക്ക വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ സമസ്ത മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. ഉമർഫൈസി മുക്കത്തിനും സുപ്രഭാതം പത്രത്തിനും എതിരായ പരാതികൾ മുശാവറ ചർച്ച ചെയ്യും.
സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരായ പരാതിയും മുശാവറ പരിഗണിക്കും. ലീഗ് അനുകൂലികളുടെയും വിരുദ്ധരുടെയും പരാതികള്‍ പരിഗണിച്ച് രണ്ട് കൂട്ടരെയും ഉള്‍ക്കൊള്ളുന്ന നടപടിയിലേക്ക് നേതൃത്വം പോകുമെന്നാണ് ഇരുകൂട്ടരും കരുതുന്നത്.