ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതോടെ അപ്പം, അരവണ ഉൽപാദനവും കുറച്ചു

ഒരു കോടി എഴുപത്തിയാറ് ലക്ഷം രുപയുടെ അരവണയാണ് ഈ മണ്ഡകാലത്ത് നട തുറന്നതിന് ശേഷം വിറ്റിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് അഞ്ച് കോടിയായിരുന്നു.

Update: 2018-11-23 02:00 GMT
Advertising

ശബരിമലയിൽ ഭക്തജനങ്ങളുടെ വരവ് കുറയുന്നതിനാൽ അപ്പം അരവണ ഉൽപാദനവും കുറച്ചിരിക്കുകയാണ്. തിരക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ഉൽപാദനം നടത്തിയാൽ മതിയെന്നാണ് ദേവസ്വം ബോർഡ് തീരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിറ്റുവരവും കുറഞ്ഞിട്ടുണ്ട്.

ഒരു ദിവസം നൂറ് കൂട്ട് അരവണയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. മുമ്പ് മണ്ഡലകാലത്ത് ഇരുനൂറ്റി അമ്പത് കൂട്ട് അരവണ വരെ തയ്യാറാക്കിയിരുന്നു. ഒരു കൂട്ടിൽ ശരാശരി ആയിരം അരവണ ടിന്നുകൾ ഉണ്ടാകും. നിലവിൽ 28 ലക്ഷം അരവണ ടിൻ സ്റ്റോക്കുണ്ട്. അപ്പം 3 ലക്ഷം കവറും. തിരക്ക് കൂടുന്നതിനസരിച്ച് ഉൽപാദനം കൂട്ടുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ പറഞ്ഞു.

ഒരു കോടി എഴുപത്തിയാറ് ലക്ഷം രുപയുടെ അരവണയാണ് ഈ മണ്ഡകാലത്ത് നട തുറന്നതിന് ശേഷം വിറ്റിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് അഞ്ച് കോടിയായിരുന്നു. അപ്പം, അരവണ വരുമാനത്തിലെ കുറവ് കാണിയ്ക്കയിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മണ്ഡല കാലത്തെ മൂന്നിൽ ഒന്ന് വില്‍പന പോലും ഇപ്പോൾ നടക്കുന്നില്ല. മണ്ഡകാലത്ത് വൻ തിരക്ക് അനുഭവപ്പെടുന്ന പ്രസാദ കൗണ്ടറുകൾ പലതും ഒഴിഞ്ഞു കിടക്കുകയാണ്.

Tags:    

Similar News