സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം

പ്രളയാനന്തര പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി നടത്തുന്ന മേളയില്‍ സംസ്ഥാനത്തെ 5584 വിദ്യാര്‍ത്ഥികളും നൂറ്റമ്പതിലധികം അധ്യാപകരും പങ്കെടുക്കും.

Update: 2018-11-23 03:56 GMT
Advertising

സംസ്ഥാന സ്കൂള്‍ ശാസത്രോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് ഇത്തവണ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.

കുരുന്നു ചിന്തകളും കൌമാര ശാസ്ത്രഭാവനകളും ഒന്നിക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രളയാനന്തര പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി നടത്തുന്ന മേളയില്‍ സംസ്ഥാനത്തെ 5584 വിദ്യാര്‍ത്ഥികളും നൂറ്റമ്പതിലധികം അധ്യാപകരും പങ്കെടുക്കും. മൂന്ന് ദിവസം നീളുന്ന ശാസ്ത്രമേള, പ്രവര്‍ത്തി പരിചയ മേള, സാമൂഹ്യശാസ്ത്ര മേള, ഗണിത-ഐ.ടി മേളകള്‍ നഗരത്തിലെ അഞ്ച് വേദികളിലായാണ് നടക്കുക.

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന എല്ലാ ഇനങ്ങളും ഇത്തവണയും മേളയിലുണ്ടാകും. എന്നാല്‍ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നഗരപരിധിയിലുളള 11 സ്കൂളുകളിലായി താമസസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്കൂള്‍ ഹാളില്‍ വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചിട്ടുണ്ട്.

Full View
Tags:    

Similar News