ഇരുപത് വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനുമായി തിരുവനന്തപുരം നഗരസഭ

നഗര സൌന്ദര്യവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. വി.കെ പ്രശാന്ത് മേയറായ നഗരസഭ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

Update: 2018-11-23 03:55 GMT
Advertising

ഇരുപത് വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനുമായി തിരുവനന്തപുരം നഗരസഭ. നഗര സൌന്ദര്യവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. വി.കെ പ്രശാന്ത് മേയറായ നഗരസഭ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ്. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മേയര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 340 കോടി രൂപ ചിലവഴിച്ച് റോഡ് വികസന പ്രവര്‍ത്തികള്‍ നടത്തും.

680 ഭവനരഹിതകര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ നഗരസഭയ്ക്ക് സാധിച്ചു. 20 വര്‍ഷത്തെ നഗരവികനം മുന്‍കൂട്ടി കണ്ടുള്ള മാസ്റ്റര്‍പ്ലാനാണ് ഭാവിയിലേ്ക്കുള്ള പ്രധാന പദ്ധതി. നടപ്പിലാക്കുന്ന പദ്ധതികളുടെ വ്യത്യസ്തതയും തിരുവനന്തപുരം നഗരസഭയുടെ പ്രത്യേകതയാണ്.

ഇന്ത്യയില്‍ ആദ്യമായി തെരുവ് പുസ്തക പ്രദര്‍ശനം ഒരുക്കി. സംസ്ഥാനത്ത് ആദ്യമായി തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റി. ജനങ്ങള്‍ക്ക് നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കുക വരും വര്‍ഷങ്ങളെ പ്രധാന ലക്ഷ്യമാണ്. കുന്നുകുഴിയില്‍ മേയര്‍ ഭവനും ജഗതിയില്‍ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിക്കാനും നഗരസഭ തീരമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News