സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേര്‍ക്ക് ജാമ്യം
നിലക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.
ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായവരെ വിട്ടയച്ചു. സ്‌റ്റേഷന്‍ ജാമ്യം നല്‍കിയത് 82 പേര്‍ക്ക്. ബി.ജെ.പി കോട്ടയം ജില്ലാ ട്രെഷറര്‍ കെ.ജി കണ്ണനടക്കമുള്ള സംഘത്തെയാണ് ഇന്നലെ നിരോധനാജ്ഞ ലംഘിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്തത്. നിലക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.
ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രി നാമജപ പ്രതിഷേധം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തവരെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്കായിരുന്നു കൊണ്ട് പോയത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതിഷേധക്കാര്‍ രണ്ട് വിഭാഗങ്ങളിലായി സന്നിധാനത്ത് നാമജപം ആരംഭിച്ചത്. എന്നാല്‍ നാമജപം പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്തു. പോലീസ് പല തവണ നിരോധനാജ്ഞ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. രണ്ട് വിഭാഗങ്ങളായി ഇരുന്നായിരുന്നു പ്രതിഷേധം.
വാവര് നടയില്‍ ഇരുന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനും പുറത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ മാര്‍ഗ്ഗ തടസ്സം സൃഷ്ച്ചതിനെതിരെയുമാണ് കേസ്. എന്നാല്‍ പ്രതിഷേധിച്ചതല്ല ശരണം വിളി മാത്രമാണ് നടത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
പ്രതിഷേധക്കാരുടെ ഫോട്ടോ ഡി.ജി.പിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇവര്‍ക്ക് എതെങ്കില്‍ ക്രിമിനല്‍ കേസില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാനാണ് തീരുമാനം.